റഫാൽ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

റഫാൽ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റഫാൽ ഇടപാടിൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഇന്നലെ പുതിയ സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു. റഫാൽ ഇടപാടും ആയി ബന്ധപ്പെട്ട രേഖകൾ ഫോട്ടോകോപ്പി ചെയ്ത് പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് കടത്തി എന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. നടന്നത് മോഷണം ആണെന്നും രേഖകൾ ചോർത്തിയത് ദേശീയ സുരക്ഷയെ ബാധിക്കുമെന്നുമായിരുന്നു സർക്കാരിന്‍റെ വിശദീകരണം. ഫെബ്രുവരി 28 മുതൽ അന്വേഷണം നടന്ന് വരുകയാണ് . ഈ രേഖകൾ പുനഃപരിശോധന ഹർജിയുടെ ഭാഗം ആക്കരുത് എന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Comments (0)
Add Comment