ശബരിമലയില്‍ നിലപാട് മാറ്റി ബാലകൃഷ്ണപിള്ള

Saturday, October 27, 2018

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിലപാട് മാറ്റി ആർ ബാലകൃഷ്ണപിള്ള. എൻ.എസ്.എസിന്‍റെ നിലപാട് ശരിവെച്ച് വിശ്വാസികൾക്കൊപ്പമെന്ന് പറഞ്ഞ് മണിക്കൂറുകൾ കഴിയും മുമ്പാണ് പിണറായി പങ്കെടുത്ത കൊല്ലത്തെ പൊതുപരിപാടിയിൽ വെച്ച് പിള്ള വാക്കു മാറ്റിയത്.

തന്ത്രിമാർ പ്രതിഷ്ഠയുടെ പിതൃസ്ഥാനീയനെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ അവരെ പൊതുവേദിയിൽ രൂക്ഷമായ ഭാഷയിലാണ് ബാലകൃഷ്ണപിള്ള വിമർശിച്ചത്. പിള്ളയുടെ ഇരട്ടത്താപ്പിനെതിരെ എൻ.എസ്.എസിലും വിമർശനം ശക്തമായിരിക്കുകയാണ്.