അടിച്ചേല്‍പ്പിക്കുന്ന ദേശീയതയെ നിശബ്ദമായ രാജ്യസ്നേഹം പരാജയപ്പെടുത്തും : ബി.ജെ.പിക്ക് നേരിട്ട തിരിച്ചടിയില്‍ പി ചിദംബരത്തിന്‍റെ പ്രതികരണം

Thursday, October 24, 2019

ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിടാന്‍ കാരണം ദേശീയത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അഭിപ്രായം ചോദിച്ച മാധ്യമപ്രവര്‍ത്തകരോടായിരുന്നു ചിദംബരത്തിന്‍റെ പ്രതികരണം.

‘അടിച്ചേല്‍പ്പിക്കുന്ന ദേശീയതയെ നിശബ്ദമായ രാജ്യസ്‌നേഹം പരാജയപ്പെടുത്തും’ – ചിദംബരം പറഞ്ഞു

ഹരിയാനയിലെ കോണ്‍ഗ്രസിന്‍റെ ശക്തമായ മുന്നേറ്റവും മഹാരാഷ്ട്രയിലെ മികച്ച പ്രകടനവും ചൂണ്ടിക്കാട്ടിയായിരുന്നു ചിദംബരത്തിന്‍റെ പ്രതികരണം. ഹരിയാനയില്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പിക്ക് നേരിടേണ്ടിവന്നത്. ജാട്ട് വിഭാഗക്കാര്‍ക്കിടയിരുണ്ടായിരുന്ന ബി.ജെ.പി വിരുദ്ധ വികാരവും കര്‍ഷകപ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയും ബി.ജെ.പിക്ക് തിരിച്ചടിയായി.

ഹരിയാനയില്‍ കേവലഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്. 40 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 31 സീറ്റുകളില്‍ വ്യക്തമായ ആധിപത്യമുണ്ട്. 10 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ജന്‍ നായക് ജനതാ പാര്‍ട്ടി ഹരിയാനയിലെ സർക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക ശക്തിയാവും

പി ചിദംബരത്തിന്‍റെ പ്രതികരണം കാണാം: