കണ്ണൂരില്‍ ക്വാറി ഇടിഞ്ഞുവീണ് അപകടം; രണ്ടു വീടുകള്‍ ഭാഗികമായി തകർന്നു, ഒരാള്‍ക്ക് പരുക്ക്

Sunday, July 21, 2024

 

കണ്ണൂർ: കൂത്തുപറമ്പ് വട്ടിപ്രത്ത് വെള്ളം കെട്ടി നിന്ന കരിങ്കൽ ക്വാറി ഇടിഞ്ഞ് അപകടം. രണ്ടു വീടുകൾ ഭാഗികമായി തകരുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ലീല എന്ന സ്ത്രീക്കാണ് പരുക്കേറ്റത്. പ്രണിത്, ബാബു എന്നിവരുടെ വീടാണ് തകർന്നത്. ക്വാറിക്ക് സമീപം താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. സമീപത്തെ 10 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റും. വട്ടിപ്രം യുപി സ്കൂളിലേക്കാണ് മാറ്റുക. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. വീട്ടുകാർ ഉണർന്നതിനാലാണ്വൻ ദുരന്തം ഒഴിവായത്. ക്വാറിയിൽ വെള്ളം കെട്ടിനിന്നതാണ് അപകട കാരണമെന്ന് സമീപവാസികൾ പറഞ്ഞു.

*പ്രതീകാത്മക ചിത്രം