മരണവീട്ടില്‍ വെച്ച് തര്‍ക്കം ; മധ്യവയസ്കനെ കുത്തി കൊലപ്പെടുത്തി

Jaihind Webdesk
Thursday, July 1, 2021

 

പാലക്കാട് : അട്ടപ്പാടിയിൽ മധ്യവയസ്കൻ കുത്തേറ്റു മരിച്ചു. ഷോളയൂർ തെക്കേ ചാവടിയൂരിൽ മണിയാണ് മരിച്ചത്. അട്ടപ്പാടിയിലെ കോഴിക്കൂടം ഊര് നിവാസിയായ പഴനിയാണ് കുത്തിയത്. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ചാവടിയൂരിൽ മരണാനന്തര ചടങ്ങിനെത്തിയതായിരുന്നു ഇയാൾ. നേരത്തെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. പഴനിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. മരിച്ച മണിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്