ക്വാറന്‍റൈന്‍ ലംഘിച്ച് കൊയ്ത്തുത്സവം ; സിപിഎം പഞ്ചായത്ത് പ്രസിഡന്‍റിനും അംഗങ്ങള്‍ക്കുമെതിരെ പരാതി

Jaihind News Bureau
Monday, October 12, 2020

 

കൊല്ലം:  ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും ഭരണസമിതി അംഗങ്ങളും ക്വാറന്‍റൈന്‍ ലംഘിച്ച് കൊയ്ത്തുത്സവം നടത്തിയതായി പരാതി. ഇളമാട് സര്‍വീസ് സഹകരണ ബാങ്ക് പാറംങ്കോട് ഏലായില്‍ പാട്ടത്തിനെടുത്ത തരിശുഭൂമിയിലെ കൊയ്ത്തുത്സവമാണ് കൊവിഡ് നിരീക്ഷണത്തില്‍ കഴിയേണ്ട പ്രസിഡന്‍റും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് നടത്തിയത്.

സിപിഎം ഭരിക്കുന്ന ഇളമാട് പഞ്ചായത്തിലെ കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഉദ്യോഗസ്ഥര്‍ക്കൊപ്പം യോഗം ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി ഒന്നടങ്കം നിരീക്ഷണത്തില്‍ പോകേണ്ട സഹചര്യം ഉടലെടുത്തിരുന്നു. ഇതേതുടര്‍ന്ന് യുഡിഎഫ് അംഗങ്ങള്‍ നിരീക്ഷണത്തില്‍ കഴിയുമ്പോഴാണ് ഭരണസമിതിയിലെ ഇടതു അംഗങ്ങള്‍ നിരീക്ഷണം ലംഘിച്ച് കൊയ്ത്തുത്സവത്തില്‍ അണിനിരന്നത്.