‘അന്ന് ഇഎംഎസിന്‍റെ ആഹ്വാനം സംഘപരിവാറിന് പ്രേരണയായി; സത്യം മറച്ചുവെച്ച് മതേതരത്വം പഠിപ്പിക്കാൻ വരുന്നു’; സിപിഎമ്മിനെതിരെ പി.ടി തോമസ്

Jaihind News Bureau
Thursday, August 6, 2020

അയോധ്യ വിഷയത്തിൽ കോൺഗ്രസിനെതിരെ രംഗത്തെത്തിയ സിപിഎമ്മിന് മറുപടിയുമായി പിടി തോമസ് എം എൽ എ. കേരള മുഖ്യമന്ത്രി കൂടിയായിരുന്ന സി പി എം നേതാവ് ഇ എം എസിന്‍റെ ആഹ്വാനം ബാബ്റി മസ്ജിദ് പൊളിക്കുന്നതിന് സംഘ പരിവാറിന് പ്രേരണയായെന്ന യാഥാർത്ഥ്യം മറച്ചുവെച്ചാണ് സഖാക്കൾ കോൺഗ്രസിനെ മതേതരത്വം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

“തർക്ക സ്ഥലത്ത് നിലകൊള്ളുന്ന ബാബറി മസ്ജിദ് അവിടെ നിന്ന് പൊളിച്ച് മാറ്റി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് മലപ്പുറം ജില്ലയിലെ തിരൂരിൽ ഒരു പൊതുസമ്മേളനത്തിൽ CPI (M) അഖിലേന്ത്യാ ജനറൽ സെക്രട്ടറി E M ശങ്കരൻ നമ്പുതിരിപ്പാട് ആവശ്യപ്പെട്ടു.
ഇതിന് സർക്കാർ തയ്യാറാകണമെന്നും തുടർന്ന് അദ്ദേഹം പറഞ്ഞു”
മേൽ പറഞ്ഞ പ്രസംഗം കേരളത്തിലെ പ്രമുഖ മലയാള പത്രമായ മാതൃഭൂമി 1987 ജനുവരി 14 ന് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധികരിച്ചിരുന്നു. (പത്ര വാർത്ത ഇതോടൊപ്പം ചേർക്കുന്നു )
കേരള മുഖ്യമന്ത്രി കൂടിയായിരുന്ന CPI (M) നേതാവ് E M S ന്‍റെ ആഹ്വാനം ബാബ്റി മസ്ജിദ് പൊളിക്കുന്നതിനു സംഘപരിപാറിന് പ്രേരണയായി.
പിന്നീട് 1992 ഡിസംബർ 6 ന് EMS ന്‍റെ ആവശ്യം അദ്വാനിയും, കല്യാൺ സിംഗ്, ഉമാഭാരതിയും പള്ളി പൊളിച്ച് നടപ്പിലാക്കി.
ചരിത്ര രേഖയായി നിലനിൽക്കുന്ന ഈ സത്യം മറച്ചുവച്ചാണ് ഇപ്പോൾ സഖാക്കൾ കോൺഗ്രസിനെ മതേതരത്വം പഠിപ്പിക്കാൻ കച്ചക്കെട്ടി ഇറങ്ങിയിരിക്കുന്നത് !
അതുകൊണ്ടാണ് പ്രിയങ്കയുടെ അഭിപ്രായ പ്രകടനത്തിൽ അത്ഭുതമില്ലെന്നു പിണറായി പറഞ്ഞത്.
പിണറായിക്ക്‌ അത്ഭുതം എന്നും അവശേഷിക്കുന്നത് EMS ന്‍റെ 1987 ലെ പ്രസ്‍താവനയിലായിരിക്കും!
സഖാക്കളുടെ കാപട്യം തിരിച്ചറിയുക.

https://www.facebook.com/inc.ptthomas/posts/3361986350490271