ഇടതു സർക്കാരിന്‍റെ വിദ്യാത്ഥി വിരുദ്ധ നിലപാടിൽ വ്യാപക പ്രതിഷേധം

Jaihind News Bureau
Thursday, September 19, 2019

ഇടതു സർക്കാരിന്‍റെ വിദ്യാത്ഥി വിരുദ്ധ നിലപാട്‌ വ്യക്തമാക്കുന്ന തീരുമാനം ആണ് സർക്കാർ കോളേജുകളിലും സർക്കാർ നിയന്ത്രിത കോളേജുകളിലും പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാത്ഥികളുടെ ട്യൂഷൻ ഫീസ്, പരീക്ഷാ ഫീസ്, ഹോസ്റ്റൽ ഫീസ് തുടങ്ങിയവ വർഷാവർഷം 5 % വർദ്ധിപ്പിക്കുവാനുള്ള നീക്കം. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

വിദ്യാത്ഥികളുടെ മേൽ അമിതഭാരം ഏൽപ്പിക്കാന്‍ മാത്രമേ ഇതുപകരിക്കൂ എന്നും എഞ്ചിനീയറിംഗ്, ഡിപ്ലോമാ തുടങ്ങിയ കോഴ്സുകളിൽ സംസ്ഥാനത്ത് പഠിക്കുന്ന വിദ്യാത്ഥികൾ പ്രത്യക്ഷ സമരരംഗത്ത് ഇറങ്ങേണ്ട സാഹചര്യം സൃഷ്ടിക്കുകയാകും ഇതിലൂടെ ഉണ്ടാകുക.

teevandi enkile ennodu para