മനാഫ് വധക്കേസിലെ പ്രതികൾക്ക് ജയിലിൽ വി.ഐ.പി സൗകര്യം

webdesk
Saturday, October 6, 2018

പി.വി അൻവർ എം.എൽ.എ പ്രതിയായിരുന്ന മനാഫ് വധക്കേസിലെ പ്രതികൾക്ക് ജയിലിൽ വി.ഐ.പി സൗകര്യങ്ങളെന്ന് ആരോപണം. കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ച രണ്ട് പ്രതികൾക്കാണ് ജയിലിൽ സുഖവാസം. ഇതിനെതിരെ മനാഫിന്റെ സഹോദരൻ ജയിൽ ഡി.ജി.പിക്ക് പരാതി നൽകി.