വിലക്കയറ്റം; ധനമന്ത്രിയുടെ വീടിനു മുന്നില്‍ മണ്ണ് സദ്യ ഒരുക്കി ആർവൈഎഫ് പ്രതിഷേധം

Jaihind Webdesk
Monday, August 28, 2023

 

കൊല്ലം: സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ആർവൈഎഫ് (RYF) പ്രവർത്തകർ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്‍റെ കൊല്ലം കൊട്ടാരക്കരയിലെ വസതിക്ക് മുന്നിൽ മണ്ണ് സദ്യ ഒരുക്കി പ്രതിഷേധിച്ചു. ‘പൊള്ളുന്ന വില, കത്തുന്ന ജനരോഷം’ എന്ന മുദ്രാവാക്യവുമായാണ് ആർവൈഎഫ് പ്രവർത്തകർ ഉത്രാട ദിനത്തിൽ പ്രതീകാത്മകമായി മണ്ണു കൊണ്ട് സദ്യ ഒരുക്കി വേറിട്ട പ്രതിഷേധം നടത്തിയത്.