പൂരാവേശത്തിൽ തൃശ്ശൂർ നഗരം; സാമ്പിൾ വെടിക്കെട്ടിന് വൈകീട്ട് 7ന്

Jaihind Webdesk
Saturday, May 11, 2019

പൂരാവേശത്തിലാണ് തൃശ്ശൂർ നഗരം. പാറമേക്കാവ് ദേവസ്വത്തിന്‍റെ ചമയപ്രദർശനം ഇന്ന് ഉച്ചയോടെ ആരംഭിക്കും. സാമ്പിൾ വെടിക്കെട്ടിന് വൈകീട്ട് 7 മണിക്ക് തിരികൊളുത്തും.

പൂര ലഹരിയിലാണ് തൃശ്ശൂര്‍ നഗരവും പരിസരപ്രദേശങ്ങളും. പൂരത്തിന്‍റെ ഭാഗമായുള്ള പാറമേക്കാവ് വിഭാഗത്തിന്‍റെ ചമയപ്രദര്‍ശനം ഇന്ന് ഉച്ചയ്ക്ക് 12മണിയോടെ പാറമേക്കാവ് അഗ്രശാലയില്‍ തുടക്കമാകും. നാളെ വൈകുന്നേരം വരെ പ്രദര്‍ശനം തുടരും. തിരുമ്പാടി വിഭാഗത്തിന്‍റെ ചമയ പ്രദര്‍ശനം നാളെ രാവിലെ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. ഇന്ന് വൈകുന്നേരം 7 മണിയോടെ പൂരം സാമ്പിള്‍ വെടിക്കെട്ടിന് തിരികൊളുത്തും. ആദ്യം പാറമേക്കാവും തുടര്‍ന്ന് തിരുവമ്പാടിയുമാണ് ആകാശവിസ്മയമൊരുക്കുക. ശക്തമായ സുരക്ഷയാണ് വെടിക്കെട്ട് നടക്കുന്ന മൈതാനത്തിന് സമീപം ഒരുക്കിയിരിക്കുന്നത്.

അതേസമയം, ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരത്തിന് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ് പോലീസ്. അതീവ സുരക്ഷാ മേഖലയായ ക്ഷേത്രം, മൈതാനം, സ്വരാജ് റൗണ്ട് എന്നീ പ്രദേശങ്ങളെ പ്രത്യേക മേഖലകളായി തിരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള കേന്ദ്ര സേനകളും പൂരനഗരിയിലുണ്ടാകും. സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പൂരം കാണാൻ ഇത്തവണ പ്രത്യേക സൗകര്യം ഒരുക്കും.

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരത്തിന് കനത്ത സുരക്ഷ ഒരുക്കി പോലീസ്. അതീവ സുരക്ഷാ മേഖലയായ ക്ഷേത്രം, മൈതാനം, സ്വരാജ് റൗണ്ട് എന്നീ പ്രദേശങ്ങളെ പ്രത്യേക മേഖലകളായി തിരിച്ചാണ് പോലീസ് നിയന്ത്രണം. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള കേന്ദ്ര സേനകളും പൂരനഗരിയിലുണ്ടാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പൂരം കാണാന്‍ ഇത്തവണ പ്രത്യേക സൗകര്യം ഒരുക്കും

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ തൃശ്ശൂര്‍ പൂരത്തിന് കൂടുതല്‍ സുരക്ഷയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഒരുക്കിയിരിക്കുന്നത്. തണ്ടര്‍ബോള്‍ട്ട് കമാണ്ടോകള്‍, 10 ഡോഗ് സ്‌ക്വാഡ്, സംസ്ഥാനത്തെ വിദഗ്ദരായ 160 ബോംബ് ഡിറ്റക്ഷന്‍ ടീം, ഉള്‍പ്പടെയായിരിക്കും സുരക്ഷാ ക്രമീകരണം. 5 ഐ.പി.എസ് ട്രയ്‌നികള്‍, 30 ഡി.വൈ.എസ്.പിമാര്‍, 60 സി.ഐമാര്‍, 300 എസ്.ഐമാര്‍, 3000 പോലീസ് ഉദ്യോഗസ്ഥര്‍, 250 വനിതാ പോലീസ് ഉദ്യോഗസ്ഥമാര്‍, 130 എസ്.ഐ ട്രയിനികള്‍് എന്നിവര്‍ പൂരനഗരിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷയൊരുക്കും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പൂരം കാണാന്‍ ഇത്തവണ പ്രത്യേക സൗകര്യം ഒരുക്കും. 100ഓളം സിസിടിവി ക്യാമറകളും പോലീസിന്റെ ഡ്രോണ്‍ ക്യാമറകളും നീരീക്ഷണത്തിനായുണ്ടാകും. കൂടാതെ ഫയര്‍ഫോഴ്‌സിന്റെയും സേവനം പൂരനഗരിയില്‍ ലഭ്യമാകും. തൃശൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ, സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.