പുന്ന നൗഷാദ് കൊലപാതക കേസ് അട്ടിമറിക്കാൻ പോലീസ് ഒത്തുകളിക്കുന്നു : രമേശ് ചെന്നിത്തല

Jaihind Webdesk
Monday, September 2, 2019

Ramesh-Chennithala

പുന്ന നൗഷാദ് കൊലപാതക കേസ് അട്ടിമറിക്കാൻ പോലീസ് ഒത്തു കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നൗഷാദിന്‍റെ കുടുംബത്തെ കോൺഗ്രസ് സംരക്ഷിക്കുമെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.

തൃശൂർ നഗരത്തിൽ നടന്ന നൗഷാദ് കുടുബ സഹായ നിധി സ്വരൂപണം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ധനസമാഹരണം നടത്തി.

ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും എം.പിമാരുടെയും കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെയും നേതൃത്വത്തിൽ ഫണ്ട് ശേഖരിച്ചു. ഒരു മണ്ഡലം കമ്മിറ്റി ചുരുങ്ങിയത് അൻപതിനായിരം രൂപ സമാഹരിച്ച് നൽകാനാണ് കെ.പി.സി.സി നിർദേശിച്ചിട്ടുള്ളത്. ഇതുകൂടാതെ കോൺഗ്രസ് ജനപ്രതിനിധികൾക്കും പാർട്ടി ഭാരവാഹികൾക്കും കെ.പി.സി.സി നിശ്ചിത തുക തീരുമാനിച്ച് നൽകിയിട്ടുണ്ട്.