കൊച്ചിയിലെ ഷോപ്പിം​ഗ് മാളിൽ ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്ന് യുവനടി; സ്വമേധയാ കേസെടുക്കുമെന്ന് പൊലീസ്

Jaihind News Bureau
Friday, December 18, 2020

കൊച്ചിയിലെ  ഷോപ്പിം​ഗ് മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന് മലയാളത്തിലെ യുവനടി. സമൂഹമാധ്യമത്തിലൂടെ ഇന്നലെ രാത്രിയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.  ഇതു സംബന്ധിച്ച് പരാതി നൽകാനില്ലെന്നും നടി കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസ് എടുക്കുമെന്നും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും കുറ്റക്കാരെ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി.

കുടുംബവുമൊത്ത് ഷോപ്പിം​ഗിനെത്തിയപ്പോഴാണ് നടിയ്ക്ക് ദുരനുഭവമുണ്ടായത്. ശരീരത്തിൽ സ്പർശിച്ച ശേഷം ചെറുപ്പക്കാർ തന്നെ പിന്തുടരുകയായിരുന്നുവെന്ന് നടി പറയുന്നു.