കെ.എസ്.യു മാര്‍ച്ചിന് നേരെ പോലീസ് നരനായാട്ട് ; കെ.എം അഭിജിത് ഉള്‍പ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്ക്

വിവിധ വിഷയങ്ങളിലെ സംസ്ഥാന സർക്കാരിന്‍റെ നിലപാടിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പോലീസ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു.

12.30 ഓടു കൂടി എം.എൽ.എ ഹോസ്റ്റലിന് മുന്നില്‍ നിന്ന് ആരംഭിച്ച മാർച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മുദ്രാവാക്യം വിളിച്ചെത്തിയ കെ.എസ്.യു മാര്‍ച്ചിന് നേരെ പോലീസ് ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മാർച്ചിനുനേരെ ജലപീരങ്കിയും, ഗ്രനേഡും പ്രയോഗിച്ച പോലീസ് തുടര്‍ന്ന് ലാത്തിച്ചാര്‍ജും നടത്തി. സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചു. വനിതാ പ്രവര്‍ത്തകർക്കും പരിക്കേറ്റു.

അപൂർണമായ ഖാദർ കമ്മറ്റി റിപ്പോർട്ട് പിൻവലിക്കുക, കസ്തൂരി രംഗൻ റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കുക, സ്വാശയ മെഡിക്കൽ പ്രവേശനത്തിലെ അവ്യക്തതകൾ നീക്കാൻ സർക്കാർ തയാറാകുക, അഭിമന്യു വധത്തിലെ പ്രതികളെ പിടിക്കാൻ സാധിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയുക, പോളിടെക്‌നിക്ക് കോളേജുകളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെ.എസ്.യു സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്.

വീഡിയോ കാണാം:

https://www.facebook.com/JaihindNewsChannel/videos/1244529669039742/

https://www.facebook.com/JaihindNewsChannel/videos/476322966474483/

ksu march
Comments (0)
Add Comment