യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ പോലീസിന്‍റെ തേർവാഴ്ച; നിരാഹാരം അനുഷ്ഠിച്ചിരുന്നവര്‍ക്ക് നേരെയും ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു

Jaihind News Bureau
Monday, July 22, 2019

യൂണിവേഴ്‌സിറ്റി സംഭവത്തിൽ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ പോലീസിന്‍റെ തേർവാഴ്ച്ച. പ്രവർത്തകര്‍ക്ക് നേരെ പോലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചു. പോലീസ് അതിക്രമത്തിൽ നിരവധി പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു.

കെഎസ്‌യു നേതാക്കളുടെ അനിശ്ചിതകാല നിരാഹാര സമര പന്തലിന് നേരെയും ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിതിനെയും മറ്റ് നേതാക്കളെയും മെഡിക്കല്‍ കോളേജ്  ആശുപത്രിയിലേക്ക് മാറ്റി.

എട്ടുദിവസമായിട്ടും ഇക്കാര്യത്തില്‍ തീരുമാനമായില്ലെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിന്‍റെ നേതൃത്വത്തില്‍ നിരാഹാരം നടക്കുന്ന സമരപ്പന്തലില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.

teevandi enkile ennodu para