നിയമസഭാ സമ്മേളനത്തിന് ഇന്ന് സമാപനം; കെ.എസ്.യു മാർച്ചിനിടെ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റ സംഭവം പ്രതിപക്ഷം ഉന്നയിക്കും

Jaihind News Bureau
Thursday, November 21, 2019

പതിനാറാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് ഇന്ന് സമാപനമാകും. അവസാന ദിനമായ ഇന്നും സഭ പ്രക്ഷുബ്ദമാകാനാണ് സാധ്യത. കെ.എസ്.യു മാർച്ചിനിടെ ഷാഫി പറമ്പിൽ എം എൽ ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റ സംഭവം പ്രതിപക്ഷം ഇന്നും നിയമസഭയിൽ ഉന്നയിക്കും. ഈ വിഷയത്തിൽ ഇന്നലെ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിക്കുകയും സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതേസമയം എം.എൽഎ മാർ ഡയസിൽ കയറി പ്രതിഷേധിച്ച സംഭവത്തിൽ എന്ത് നടപടി എടുക്കണമെന്ന കാര്യത്തിൽ സ്പീക്കറുടെ തീരുമാനം ഇന്ന് ഉണ്ടാകും.