പീഡനവിവരം മറച്ചുവച്ച കുറ്റത്തിന് രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതി

Jaihind Webdesk
Sunday, October 14, 2018

സിനിമാ ചിത്രീകരണത്തിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ഡബ്ല്യു.സി.സി അംഗം രേവതിയുടെ വെളിപ്പെടുത്തലിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി ലഭിച്ചു. അഭിഭാഷകനായ ജിയാസ് ജമാലാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തണമെന്നും വർഷങ്ങൾക്ക് മുൻപുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിന് നടി രേവതിക്കെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ഇന്നലെ കൊച്ചിയിൽ ഡബ്ല്യു.സി.സി അംഗങ്ങൾ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് രേവതി ഇക്കാര്യം വെളിപ്പെടുത്തിയത്.