അഭയ കേസിൽ സാക്ഷി വിസ്താരം ഇന്ന് തുടങ്ങും

Jaihind News Bureau
Monday, November 18, 2019

അഭയ കേസിൽ സാക്ഷി വിസ്താരം ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയിൽ തുടങ്ങും. അഭയയുടെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ, പ്രതികളുടെ നുണ പരിശോധന നടത്തിയ ഡോക്ടർമാർ എന്നിവരെ ഇനിയുള്ള ആറ് ദിവസങ്ങളിൽ വിസ്തരിക്കും.