അനധികൃത നിയമനം; മന്ത്രി എ.കെ ബാലനെതിരെ പി.കെ ഫിറോസ്

Jaihind Webdesk
Monday, February 11, 2019

Firoz-Balan

കോഴിക്കോട്: നിയമന വിവാദത്തില്‍ മന്ത്രി എ.കെ ബാലനും. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് മന്ത്രി എ.കെ ബാലനെതിരെ  ശക്തമായ ആരോപണവുമായി രംഗത്തെത്തിയത്.

എ.കെ ബാലന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷണിന് ചട്ടം ലംഘിച്ച് നിയമനം നൽകിയതായാണ് ആക്ഷേപം. കിര്‍ത്താഡ്‍സിലാണ് മണിഭൂഷണിന് നിയമനം നൽകിയത്. ഇതിനെ  മറ്റ് വകുപ്പുകൾ എതിര്‍ത്തെങ്കിലും  മന്ത്രി ഇടപെട്ട് നിയമനം സ്ഥിരപ്പെടുത്തുകയായിരുന്നുവെന്ന് ഫിറോസ് പറഞ്ഞു.

മണിഭൂഷണിനെ കൂടാതെ മറ്റ് മൂന്ന് ഉദ്യോഗസ്ഥന്മാരെക്കൂടി കൂടി മന്ത്രി എ.കെ ബാലന്‍ ഇടപെട്ട് ഇത്തരത്തിൽ അനധികൃതമായി നിയമിച്ചുണ്ടെന്നും ഫിറോസ് വെളിപ്പെടുത്തി. പി.എച്ച്.ഡി യോഗ്യത വേണ്ട തസ്തികയിൽ നിയമനം കിട്ടിയത് ബിരുദാനന്തര ബിരുദ യോഗ്യത മാത്രമുള്ളവര്‍ക്കാണെന്നും പി.കെ ഫിറോസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈവശമുണ്ടെന്നും ഫിറോസ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

https://www.facebook.com/netzonelivehd/videos/373757440090055/