കേരളം കണ്ട അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Tuesday, September 3, 2019

എതിർക്കുന്നവരെ നിശബ്ദരാക്കുന്നുന്ന നടപടികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആഭ്യന്തര വകുപ്പിൽ എന്ത് സംഭവിക്കുന്നുവെന്ന് മുഖ്യമന്ത്രിക്കറിയില്ല. സംസ്ഥാനം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഡി.ജി.പിക്ക് എതിരെയുള്ള പരാമർശത്തിൽ ഡി.ജി.പി ഉന്നയിച്ച കാര്യങ്ങൾ കോടതിയിൽ വെച്ചു കാണാമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. കേരളം കണ്ട അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും പിണറായി വിജയൻ എന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ്.