വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. ഇക്കാര്യത്തില്‍ നിയമ സെക്രട്ടറിയുടെ ഉപദേശം അടങ്ങിയ ഫയല്‍ മുഖ്യമന്ത്രി ഒപ്പിട്ടു.
തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിംഗ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ഏഴ് കോടി രൂപ നഷ്ടം ഉണ്ടായെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം.
സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ആദ്യം സസ്പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിന് ചട്ടവിരുദ്ധപരാമര്‍ശങ്ങളുടെ പേരില്‍ വീണ്ടും സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു. ഇതിന്‍റെ കാലാവധി അവസാനിക്കാനിരിക്കെയാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ വീണ്ടും സര്‍വീസില്‍ നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്താനാകും.
കഴിഞ്ഞ ദിവസം ശബരിമല സന്ദര്‍ശിച്ച ജേക്കബ് തോമസ് സ്ത്രീ പ്രവേശന വിഷയവും പൊലീസ് നടപടികളും ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ പ്രതികരിച്ചിരുന്നു.