പെരിയ ഇരട്ടക്കൊലപാതകം: ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനെ പ്രതി ചേര്‍‍ത്തു

Jaihind Webdesk
Thursday, December 2, 2021

 

പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനെ പ്രതി ചേര്‍‍ത്തു. സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കുഞ്ഞിരാമന്‍. പ്രതികള്‍ക്ക് കെവി കുഞ്ഞിരാമന്‍ സഹായം നല്‍കിയതായി സിബിഐ.

ആകെ പത്ത് പ്രതികളാണ് കേസിലുള്ളതെന്ന് സിബിഐ. ഇരുപതാം പ്രതിയാണ് കു‍ഞ്ഞിരാമന്‍. അറസ്റ്റിലായ അഞ്ചുപേരെ റിമാന്‍ഡ് ചെയ്തു. കെവികുഞ്ഞിരാമനെ ഉള്‍പ്പെടെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമെടുക്കും.

കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് (38), സിപിഎം പ്രവർത്തകരായ സുരേന്ദ്രൻ (47), ശാസ്താ മധു (40), ഹരിപ്രസാദ് (32), റെജി വർഗീസ് (44) എന്നിവരെ റിമാൻഡ് ചെയ്തു. 5 പേരും ഗൂഢാലോചനയിൽ നേരിട്ടു ബന്ധമുള്ളവരാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ.