സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി കെകെ ശൈലജ : കൊവിഡ് പ്രതിസന്ധിയില്‍ സംസ്ഥാനത്തെ ജനങ്ങള്‍ പട്ടിണിയിലെന്ന് മുന്‍ ആരോഗ്യമന്ത്രി

Jaihind Webdesk
Friday, July 30, 2021

 

തിരുവനന്തപുരം : കൊവിഡിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ശ്രദ്ധക്ഷണിക്കൽ നോട്ടീസ്. ചെറുകിട ഇടത്തരം വ്യവസായ, വ്യാപാര മേഖലയിലുള്ളവരുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.

ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയിലെ ജീവനക്കാർ പട്ടിണിയിലാണ്. ഈ വിഷയത്തിൽ സർക്കാരിന്‍റെ ശ്രദ്ധ അടിയന്തരമായി പതിയണം. പാവപ്പെട്ട തൊഴിലാളികൾക്കും പാക്കേജ് പ്രഖ്യാപിക്കണം. പലിശ രഹിത വായ്പയോ, പലിശ കുറഞ്ഞ വായ്പയൊ നൽകണമെന്നും കെ.കെ ശൈലജ ശ്രദ്ധക്ഷണിക്കലിൽ പറഞ്ഞു. അതേസമയം ഖാദി, കശുവണ്ടി, ബീഡി തൊഴിലാളി മേഖലകളില്‍ സഹായം നൽകിയതായി മന്ത്രി പി രാജീവ് മറുപടി നൽകി. വിവിധ പദ്ധതികൾ നടപ്പാക്കുകയാണെന്നും പി രാജീവ് പറഞ്ഞു.