‘പെഗാസസ്’ പരിശോധനയ്ക്കായി വിദഗ്ധ സമിതി ; കേന്ദ്ര നിലപാട് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പരിശോധനയ്ക്കായി വിദഗ്ധ സമിതി വരും. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഹർജിക്കാർ ഉന്നയിക്കുന്ന കാര്യങ്ങൾ ഊഹാപോഹങ്ങളുടെ പുറത്താണെന്നും ഇസ്രയേലി ചാര സോഫ്‌റ്റ്‌വെയറുമായി സർക്കാരിന് ബന്ധമൊന്നുമില്ലെന്നും കേന്ദ്രസർക്കാർ സത്യവാങ്‌മൂലത്തിൽ പറയുന്നു. ഫോൺ ചോർന്നതായി കാട്ടി പ്രതിപക്ഷ നേതാക്കളും മാദ്ധ്യമപ്രവർത്തകരുമാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ ഗൗരവമേറിയതാണെന്ന് സുപ്രീംകോടതിയും അഭിപ്രായപ്പെട്ടിരുന്നു.

Comments (0)
Add Comment