പാരീസ് ഒളിമ്പിക്സ്: ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം; ന്യൂസിലാന്‍ഡിനെ തകർത്തത് 3-2 ന്

Saturday, July 27, 2024

 

പാരീസ്: പാരിസ് ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് ജയത്തുടക്കം. 3-2 നാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ തകർത്തത്. ഇന്ത്യയ്ക്കായി മൻദീപ് സിംഗും ക്യാപ്റ്റൻ ഹർമൻ പ്രീത് സിംഗും വിവേക് സാഗർ പ്രസാദും ഗോൾ നേടി. ഗോൾ കീപ്പറും മലയാളി താരവുമായ പി.ആർ. ശ്രീജേഷാണ് ഇന്ത്യയുടെ ജയത്തില്‍ നിർണായക പങ്ക് വഹിച്ചത്.