ശബരിമല വിഷയം വഷളാക്കിയത് സര്‍ക്കാര്‍: സര്‍ക്കാരിനെതിരെ പന്തളം രാജകുടുംബം

Jaihind Webdesk
Tuesday, December 25, 2018

Panthalam-Royal-Family

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പന്തളം രാജകുടുംബം. സ്ഥിതിഗതികൾ ഇത്രത്തോളം വഷളാക്കിയത് സംസ്ഥാന സർക്കാരെന്ന് രാജകുടുംബ പ്രതിനിധി രാഘവവർമ പറഞ്ഞു.

ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അമിത നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഭക്തർക്ക് സുഗമമായ ദർശനത്തിനുള്ള സൌകര്യം ഒരുക്കണം. കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കുമ്പോൾ അനുകൂല വിധിയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിധി പ്രതികൂലമായാൽ കൊട്ടാരം ഉന്നതാധികാരികളുമായി കൂടിയാലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും ഓർഡിനൻസിറക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നതടക്കമുള്ള കാര്യങ്ങൾ അപ്പോൾ ചർച്ച ചെയ്യുമെന്നും രാജപ്രതിനിധി ജയ്ഹിന്ദ് ന്യൂസിനോട്പറഞ്ഞു.

https://www.youtube.com/watch?v=aT0MoTi-T60