മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്നു ; പാലക്കാട് പുഴകള്‍ നിറഞ്ഞൊഴുകുന്നു


പാലക്കാട്:  മുന്നറിയിപ്പുമില്ലാതെ തമിഴ്നാട് ആളിയാർ ഡാം തുറന്നുവിട്ടു. അണക്കെട്ട് തുറക്കുന്ന വിവരം പൊതുജനത്തെ അറിയിക്കേണ്ടത് ദുരന്തനിവാരണ അതോറിട്ടിയാണെന്ന് ജലവിഭവ വകുപ്പ് വ്യക്തമാക്കി. പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്കാണ്. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുകയാണ്.

അണക്കെട്ട് തുറക്കുന്ന വിവരം നേരത്തെ കേരള ജലവിഭവ വകുപ്പിനെയും പൊലീസിനെയും അറിയിച്ചിരുന്നെന്നാണ് തമിഴ്നാട് നൽകുന്ന വിശദീകരണം. യാക്കരപ്പുഴയിലേക്ക് കൂടുതൽ വെള്ളമെത്തി. ചിറ്റൂരിലും സമീപപ്രദേശത്തുള്ളവരോടും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതുവരെ എവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുന്നറിയിപ്പ് നൽകാതെ ഡാം തുറന്നതിനെതിരെ വിമർശനം ഉയരുന്നുണ്ട്.

Comments (0)
Add Comment