പാലാ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വാഹനപ്രചരണ ജാഥയ്ക്ക് തുടക്കമായി

Jaihind Webdesk
Saturday, September 14, 2019

പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്‍റെ വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് പാലായിലേതെന്ന് വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി പറഞ്ഞു.

നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് വാഹനപ്രചരണ ജാഥ പര്യടനം നടത്തിയത്. കൊഴുവനാൽ പഞ്ചായത്തിലെ മേവടയിൽ നിന്നായിരുന്നു പ്രചരണ ജാഥയുടെ തുടക്കം.  പാർലമെന്‍റ് തെരഞ്ഞെടുപ്പിന് സമാനമായ വിജയം പാലായിൽ നേടുമെന്നും നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് പാലായിലേതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

വരും ദിവസങ്ങളിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ. കെ ആന്‍റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫിന്‍റെ പ്രമുഖ നേതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും.