ദുരിതാശ്വാസത്തിന് പോലും വകയില്ലാത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ലക്ഷം കോടികള്‍ ചെലവഴിച്ച് എന്തിന് കെ റെയില്‍? : പത്മജ വേണുഗോപാല്‍

Jaihind Webdesk
Wednesday, November 17, 2021

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മുഖ്യമന്ത്രി കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നതിനെ കടുത്ത ഭാഷയില്‍ വിമർശിച്ച് പത്മജ വേണുഗോപാല്‍. പെരും കടത്തിൽ മുങ്ങി താണു നിൽക്കുമ്പോൾ 1 ലക്ഷം കോടിയിൽപരം ചെലവ് വരുന്ന കെ റെയിൽ സിൽവർ ലൈൻ പദ്ധതി എന്തിന് നടപ്പാക്കുന്നുവെന്നാണ്  പത്മജ ചോദിക്കുന്നത്.

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ബലക്ഷയത്തിൽ യാതൊരു ആശങ്കയും ഇല്ലാത്ത മുഖ്യമന്ത്രി, മരം മുറി വിഷയത്തിൽ മൗനി ബാബയായി ഇപ്പോഴും തുടരുന്നു. പക്ഷേ കെ-റെയിൽ പദ്ധതി വരുമ്പോൾ ആയിരം നാവുള്ള അനന്തൻ ആയി അദ്ദേഹം മാറുന്നുവെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കേരളം. പ്രളയ, കൊറോണ ദുരിതാശ്വാസ പദ്ധതിക്കു വേണ്ടി പോലും പണം ലഭിക്കാൻ സ്കൂൾ കുട്ടികളുടെ കുടുക്ക പൊട്ടിച്ചും പാവങ്ങളുടെ ആടുകളെയും പശുക്കളെയും വിൽപ്പിച്ചും ഒക്കെ പിരിവ് മേടിക്കുന്ന കേരള സർക്കാർ. അങ്ങനെ പെരും കടത്തിൽ മുങ്ങി താണു നിൽക്കുമ്പോൾ 1 ലക്ഷം കോടിയിൽപരം ചെലവ് വരുന്ന കെ റെയിൽ സിൽവർ ലൈൻ പദ്ധതി എന്തിന് നടപ്പാക്കുന്നു?

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയത്തിൽ യാതൊരു ആശങ്കയും ഇല്ലാത്ത മുഖ്യമന്ത്രി, മരം മുറി വിഷയത്തിൽ മൗനി ബാബയായി ഇപ്പോഴും തുടരുന്നു. പക്ഷേ കെ-റെയിൽ പദ്ധതി വരുമ്പോൾ ആയിരം നാവുള്ള അനന്തൻ ആയി അദ്ദേഹം മാറുന്നു.