ചിദംബരത്തിന് തിഹാറില്‍ നിന്ന് മോചനം; ഈ മാസം 24 വരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ ഒക്ടോബര്‍ 24 വരെ കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍വിട്ടു. ഇതോടെ ഒരു മാസത്തിലേറെയായി തിഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരം ജയിലില്‍നിന്ന് ഇറങ്ങി.

ഐഎന്‍എക്സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റു ചെയ്തതിന് പിന്നാലെ സെപ്റ്റംബര്‍ അഞ്ചിനാണ് അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് അയച്ചത്. എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ പ്രത്യേക സെല്ലും വീട്ടില്‍ പാകംചെയ്ത ഭക്ഷണവും വെസ്റ്റേണ്‍ ടോയ്ലെറ്റും മരുന്നുകളും ലഭ്യമാക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

എസി വേണമെന്ന ആവശ്യത്തെ എന്‍ഫോഴ്സ്മെന്റിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തു. ചിദംബരത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും വീട്ടില്‍നിന്നുള്ള ഭക്ഷണവും വെസ്റ്റേണ്‍ ടോയ്ലെറ്റും അനുവദിക്കുമെന്നും കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുമെന്നും എന്‍ഫോഴ്സ്മെന്‍ര് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.

Comments (0)
Add Comment