‘ഇത് ശുഭസൂചന, വിശാല പ്രതിപക്ഷ സഖ്യം യാഥാർത്ഥ്യമാകും ; വർഗീയ ശക്തികളിൽ നിന്നും രാജ്യത്തെ കോൺഗ്രസ് രക്ഷിക്കും’

Jaihind Webdesk
Tuesday, August 3, 2021

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി ഒരുക്കിയ  വിരുന്നില്‍ പ്രതിപക്ഷ എംപിമാർ പങ്കെടുത്തത് ശുഭസൂചനയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണഗോപാല്‍ എംപി. ഇന്ന് രാവിലെ നടത്തിയ പ്രഭാത ഭക്ഷണ വിരുന്നിലാണ് ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ എംപിമാർ പങ്കെടുത്തത്.

വർഗീയ ശക്തികൾക്ക് വലിയൊരു തിരിച്ചടി നൽകാനുള്ള കെൽപ്പ് പ്രതിപക്ഷ ഐക്യത്തിനുണ്ട്. വിശാല പ്രതിപക്ഷ സഖ്യം യാഥാർത്ഥ്യമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പ് വിജയത്തിലുപരി  ഈ രാജ്യത്തിന്റെ നന്മയ്‌‌ക്കായുള്ള പോരാട്ടമാണ്. വ്യത്യസ്‌ത പ്രത്യയ ശാസ്‌ത്രങ്ങളിൽ വിശ്വസിക്കുന്നവരെങ്കിലും ജനനന്മയ്‌ക്കായി ഒന്നിച്ചുചേരാനുള്ള ഈ ശ്രമം വിജയം കാണുക തന്നെ ചെയ്യുമെന്നും കെ സി വേണുഗോപാല്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

ഇതൊരു ശുഭ സൂചനയാണ്. കേന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷ ഐക്യം ദൃഢമാക്കാൻ ശ്രീ രാഹുൽ ഗാന്ധി മുൻകൈ എടുത്ത് ഇന്ന് നടത്തിയ പ്രഭാത ഭക്ഷണ വിരുന്നിൽ ലോകസഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ എംപിമാർ പങ്കെടുത്തു.

“എന്റെ കാഴ്ചപ്പാടിൽ, ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മൾ നമ്മുടെ ഈ ശക്തിയെ ഒന്നിപ്പിക്കുന്നു എന്നതാണ്. (ജനങ്ങളുടെ) ഈ ശബ്ദം കൂടുതൽ കൂടിച്ചേരുന്തോറും കൂടുതൽ ശക്തമാകും, ബി.ജെ.പിക്കും ആർ.എസ്.എസ്സിനും അത് അടിച്ചമർത്തുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറും” ഇന്ന് പ്രതിപക്ഷ നേതാക്കളെ അഭിസംബോധന ചെയ്‌ത് രാഹുൽ ഗാന്ധി പറഞ്ഞതാണിത്. എത്ര അർത്ഥവത്തായ വാക്കുകൾ. വർഗ്ഗീയ ശക്തികൾക്ക് വലിയൊരു തിരിച്ചടി നൽകാനുള്ള കെൽപ്പ് പ്രതിപക്ഷ ഐക്യത്തിനുണ്ട്.

വിശാല പ്രതിപക്ഷ സഖ്യം യാഥാർത്ഥ്യമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പ് വിജയത്തിലുപരി ഇത് ഈ രാജ്യത്തിന്റെ നന്മയ്‌‌ക്കായുള്ള പോരാട്ടമാണ്. വ്യത്യസ്‌ത പ്രത്യയ ശാസ്‌ത്രങ്ങളിൽ വിശ്വസിക്കുന്നവരെങ്കിലും ജന നന്മയ്‌ക്കായി ഒന്നിച്ചുചേരാനുള്ള ഈ ശ്രമം വിജയം കാണുക തന്നെ ചെയ്യും. വർഗ്ഗീയ ശക്തികളിൽ നിന്നും ഈ രാജ്യത്തെ മോചിപ്പിക്കുകയാണ് കോൺഗ്രസ്സിന്റെ പ്രധാന ലക്ഷ്യം. അധികാരമല്ല കോൺഗ്രസ്സിന്റെ അജണ്ട, അത് ജനങ്ങളാണ്, ജന നന്മയാണ്. ഇത് ‘ഇന്നിന്‍റെ’ ആവശ്യമാണ്. ബിജെപി മുക്തഭാരതം സാധ്യമാകുക തന്നെ ചെയ്യും.