മാർക്ക് ദാനം: മന്ത്രി കെ.ടി ജലീലിനെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷം

Jaihind News Bureau
Thursday, October 31, 2019

അനധികൃതമായി മാർക്ക് ദാനം നടത്തിയ മന്ത്രി കെ.ടി ജലീലിനെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ. മന്ത്രിയുടെ നിയസഭയിലെ പ്രസംഗം കുറ്റസമ്മതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു ഇതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

പ്രതിപക്ഷത്ത് നിന്ന് വി.സി സതീശനാണ്. മാർക്ക് ദാനം സംബന്ധിച്ച വിഷയം അടിയന്തര പ്രമേയമായി നിയമസഭയിൽ ഉന്നയിച്ചത്.എ.ജി സർവ്വ കലാശാലയിൽ’ തേറ്റവിദ്യാർത്ഥിക്ക് മാർക്ക് ദാനം നൽകുന്നതിന് മന്ത്രി അനധികൃതമായി ഇടപെട്ടതായി അദ്ദേഹം ചാണ്ടി കാട്ടി. സർവ്വകലാശാലകളുടെ പ്രവർത്തനത്തിൽ മന്ത്രിയും മന്ത്രിയുടെ ഓഫീസും ഇടപെടുന്നു.മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും വി.ഡി സതീശൻ പറഞ്ഞു

അതേ സമയം, സർവ്വകലാശാലയുടെ പോസ്റ്റ് മോഡറേഷനിൽ തനിക്കൊ തന്‍റെ ഓഫീസിനൊ യാതൊരു പങ്കുമില്ലെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു. പൂർണ ഉത്തരവാദിത്തം സിൻഡിക്കേറ്റിനാണ്. ആർക്കും മാർക്ക് ഔദാര്യമായിട്ട് കൊടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മാർക്ക് ദാനം കൈയോടെ പിടിച്ചപ്പോൾ അത് റദ്ദാക്കേണ്ട ഗതികേട് സർക്കാരിന് ഉണ്ടായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർവകലാശാലയിലെ അദാലത്തിൽ നടന്ന രൂഹമായ നടപടികൾ അന്വേഷണ വിധേയമാക്കണം. വീണ്ടും വീണ്ടും മന്ത്രി വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.