ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ല

Saturday, December 1, 2018

Franco-Rekha-Sharma

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ലെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശര്‍മ. സഭ ഇപ്പോഴും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കുകയാണ്. സഭകളിൽ കന്യാസ്ത്രീകൾക്കായി ആഭ്യന്തര പരാതിപരിഹാര സമിതി വേണമെന്നും രേഖാ ശർമ പറഞ്ഞു

കന്യാസ്ത്രീയെ അപമാനിച്ച പരാതിയിൽ ഇതുവരെ ഹാജരാകാത്ത പി.സി. ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും രേഖാ ശർമ്മ പറഞ്ഞു.