വിംബിൾഡണ്‍ പുരുഷ കിരീടം അഞ്ചാം തവണയും നോവാക് ജോക്കോവിച്ചിന്

Jaihind Webdesk
Monday, July 15, 2019

Novak-Djokovic-wins

വിംബിൾഡണിൽ പുരുഷ കിരീടം അഞ്ചാം തവണയും നോവാക് ജോക്കോവിച്ചിന്. റോജർ ഫെഡററെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്നാണ് ലോക ഒന്നാം നമ്പറായ സെർബിയക്കാരൻ കിരീടം നേടിയത്. ഫെഡററുടെ രണ്ട് മാച്ച് പോയിന്‍റുകൾ തകർത്തായിരുന്നു ജോക്കോവിച്ചിന്‍റെ നേട്ടം.

സ്‌കോർ 7-6, 1-6, 7-6, 4-6, 13-12.

നാല് മണിക്കൂറും 55 മിനിറ്റും നീണ്ടു നിന്നതായിരുന്നു ഫൈനൽ.