ഓസ്‌ട്രേലിയൻ ഓപ്പൺ ക്ലാസിക് ഫൈനല്‍ ഇന്ന്; നദാല്‍-ജോക്കോവിച്ച് പോരാട്ടം ഉച്ചയ്ക്ക് 2ന്

Jaihind Webdesk
Sunday, January 27, 2019

Djockovic-RafelNadal

ഓസ്‌ട്രേലിയൻ ഓപ്പൺ ക്ലാസിക് ഫൈനലിന് കളമൊരുങ്ങി. പുരുഷ സിംഗിൾസിൽ റാഫേൽ നദാലും ജോക്കോവിച്ചും ഇന്നിറങ്ങും. മെൽബൺ പാർക്കിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 നാണ് മത്സരം.

ഏഴ് വർഷത്തിന് ശേഷമാണ് ജോക്കോവിച്ചും നദാലും ആസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ നേർക്കുനേർ വരുന്നത്. 2012ൽ നടന്ന ഫൈനലിൽ ജോക്കോവിച്ചായിരുന്നു ജേതാവ്. ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനായ ജോക്കോവിച്ചും രണ്ടാം സ്ഥാനക്കാരനായ റാഫേല്‍ നദാലും നേര്‍ക്ക് നേര്‍ എത്തുമ്പോള്‍ ആരാധകരും ഏറെ ആവേശത്തിലാണ്.

സെർബിയൻ താരം ഫ്രാൻസിന്‍റെ ലൂകാസ് പൗളിയെ തോൽപ്പിച്ചാണ് ജോക്കോവിച്ച് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ആദ്യ നേരിട്ടുള്ള സെറ്റുകൾക്ക് ഒന്നാം സീഡായ സെർബിയൻ താരം വിജയം കണ്ടെങ്കിലും പിന്നീട് രണ്ടും മൂന്നും സെറ്റുകള്‍ 6-2ന് ജോക്കോവിച്ച് നേടി. 28-ആം സീഡായ ലൂകാസ് പൗളിയെ സെമിയിൽ കെട്ടുകെട്ടിച്ച് ഫൈനലിൽ നദാലുമായുള്ള പോരാട്ടത്തിന് താരം നിലയുറപ്പിച്ചു.

ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തിയാണ് നദാൽ ഫെനലിലേക്ക് കടന്നത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു നദാലിന്‍റെ വിജയം. 18-ആം ഗ്രാന്‍റ് സ്ലാം കിരീടമാണ് നദാലിന്‍റെ ലക്ഷ്യം. ജോക്കോവിച്ച് 14 ഗ്രാന്‍റ് സ്ലാം കിരീടം നേടിയിട്ടുണ്ട്. മത്സരത്തിൽ താരം ജയിച്ചാൽ 15-ആം ഗ്രാൻസ്ലാം കിരീടവും റെക്കോർഡ് നേട്ടമായ ഏഴാം ആസ്ട്രേലിയൺ ഓപ്പൺ കിരീടവും താരത്തിന് സ്വന്തം.