റഫേൽ നദാൽ യുഎസ് ഓപ്പൺ പുരുഷ സിംഗിംള്‍സ് ചാമ്പ്യൻ

Jaihind News Bureau
Monday, September 9, 2019

ആവേശപ്പോരാട്ടത്തിനൊടുവിൽ യുഎസ് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിംള്‍സ് ചാമ്പ്യൻ പട്ടം നേടി റഫേൽ നദാൽ. ഫൈനലിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദേവിനെയാണ് നദാൽ തോൽപിച്ചത്. രണ്ടിനെതിരെ മൂന്ന് സെറ്റിനായിരുന്നു നദാലിന്‍റെ മിന്നും വിജയം. അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ ഡാനിൽ മെദ്‌വദേവ് മികച്ച വെല്ലുവിളിയുയർത്തിയെങ്കിലും 33-കാരനായ സ്പാനിഷ് താരം അതെല്ലാം മറികടന്നു. നദാലിന്‍റെ നാലാം യുഎസ് ഓപ്പൺ കിരീടമാണിത്. 19-ആം ഗ്രാൻഡ്സ്ലാം കിരീടവും.