യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം ഫൈനലിൽ ഡെൽപോട്രോ – ജോക്കോവിച്ച് പോരാട്ടം

Jaihind Webdesk
Saturday, September 8, 2018

യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം ഫൈനലിൽ അർജന്‍റീനയുടെ ഡെൽപോട്രോ നൊവാക് ജോക്കോവിച്ചിനെ നേരിടും. കെയ് നിഷികോറിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ഫൈനലിൽ എത്തിയത്. ജോക്കോവിച്ചിന്‍റെ എട്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണ് ഇത്.

സ്കോര്‍ : 6-3, 6-4, 6-2

ഒന്നാം നമ്പർ താരം റാഫേൽ നദാൽ പരിക്ക് മൂലം പിന്മാറിയതോടെയാണ് ഡെൽപോട്രോ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ സ്വന്തമാക്കിയ ഡെൽപോട്രോ രണ്ടാം സെറ്റ് 6-2 എന്ന സ്‌കോറിന് മുന്നിട്ട് നിൽക്കുമ്പോഴാണ് പരിക്ക് ഗുരുതരമായതിനെ തുടർന്ന് നദാൽ പിന്മാറ്റിയത്.