തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശത്ത് ചികിത്സക്ക് പോയ ശേഷമുള്ള രണ്ടാമത്തെ ബുധനാഴ്ചയായ ഇന്നും മന്ത്രിസഭായോഗം ചേരില്ല. മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിക്കാനുള്ള ചുമതല മന്ത്രി ഇ.പി. ജയരാജാണ് നൽകിയിരിക്കുന്നത്. എന്നാൽ തടർച്ചയായ രണ്ടാം ആഴ്ചയും പതിവ് മന്ത്രിസഭാ യോഗം ചേരേണ്ടതില്ലെന്നാണ് തീരുമാനം.
അതേസമയം ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രിസഭാ സമിതി ഇന്ന് യോഗം ചേരും. എന്നാൽ വിവിധ വകുപ്പുകളുടെ നയപരമായ കാര്യങ്ങളിൽ ഉപസമിതിക്ക് തീരുമാനമെടുക്കാൻ കഴിയില്ല. മന്ത്രിമാർക്കിടയിലെ അഭിപ്രായഭിന്നത മൂലമാണ് മന്ത്രിസഭായോഗം ചേരാൻ കഴിയാത്തതെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.