എസ്.പി.ജി നിയമഭേദഗതി ബില്‍: രാജ്യത്തിനായി ജീവന്‍ ബലികഴിച്ചവരുടെ കുടുംബാംഗങ്ങളെ അപമാനിക്കുന്നതിന് തുല്യം – എൻ.കെ. പ്രേമചന്ദ്രൻ എം.പി

Jaihind Webdesk
Wednesday, November 27, 2019

സങ്കുചിതമായ രാഷ്ട്രീയ പക പോകലിന്റെ ഭാഗമാണ് പാർലമെന്റിൽ അവതരിപ്പിച്ച എസ് പി ജി നിയമം ഭേദഗതി ബിൽ എന്ന് എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങക്ക് നൽകിവരുന്ന എസ് പി ജി സുരക്ഷ പിൻവലിക്കാനുള്ള നിയമം പിൻവലിക്കാനുള്ള നിയമം സദുദ്ദേശപരമാല്ല. രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡത യും സംരക്ഷിക്കുവാനുള്ള ശ്രമത്തിനിടയിൽ വിഘടനവാദികളുടെ വെടിയേറ്റു മരിക്കേണ്ടി വന്ന മുൻ പ്രധാനമന്ത്രി മാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടേയും കുടുംബാംഗങ്ങൾക്ക് എസ്പിജി സുരക്ഷ ഒഴിവാക്കാനായി മാത്രം നിയമ നിർമ്മാണം നടത്തുന്നത് അനാവശ്യമാണ്. സാമ്പത്തിക പരാധീനതയും എസ് പി ജി കാര്യക്ഷമമാക്കുക എന്നീ ലക്ഷ്യം സാക്ഷാത്കരിക്കാൻ എന്നപേരിൽ കൊണ്ടുവന്ന നിയമഭേദഗതി അനുചിതമാണ്. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച അവരുടെ കുടുംബാംഗങ്ങളെ അപമാനിക്കുന്നതിനു തുല്യമാണ്. ഭീകരാക്രമണത്തിൽ മരണപ്പെട്ട മുൻ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങൾക്ക് എങ്കിലും എസ് പി ജി സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഭേദഗതി എംപി അവതരിപ്പിച്ചത് ശബ്ദവോട്ടോടെ തള്ളി.