നിർഭയ കേസ് : നാല് പ്രതികളേയും മാർച്ച് 20ന് തൂക്കിലേറ്റും

നിർഭയ കേസിലെ നാല് പ്രതികളേയും മാർച്ച് 20ന് തൂക്കിലേറ്റാൻ പുതിയ മരണ വാറണ്ട്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. മാർച്ച് 20ന് പുലർച്ചെ 5.30നാണ് പ്രതികളെ തൂക്കിലേറ്റേണ്ടത്.

നാല് പ്രതികളുടെയും ദയാഹര്‍ജികള്‍ തള്ളിയ സാഹചര്യത്തില്‍ നിശ്ചയിച്ച ദിവസം തന്നെ വധശിക്ഷ നടപ്പിലാക്കുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നും ബാക്കിയില്ല. ഇതേത്തുടര്‍ന്ന് പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി മാര്‍ച്ച് 23ലേക്ക് മാറ്റി.

നിര്‍ഭയ കേസില്‍ വിചാരണക്കോടതി പുറപ്പെടുവിക്കുന്ന നാലാമത്തെ മരണവാറന്‍റാണിത്. ദയാഹര്‍ജികള്‍ ഉള്‍പ്പെടേയുള്ള കുറ്റവാളികളുടെ നിയമനടപടികള്‍ ബാക്കിയുള്ള സാഹചര്യത്തിലായിരുന്നു നേരത്തെ പുറപ്പെടുവിച്ച മൂന്ന് മരണവാറന്‍റുകളും അവസാന നിമിഷം സ്റ്റേ ചെയ്യേണ്ടി വന്നത്

Nirbhaya Rape case
Comments (0)
Add Comment