നിർഭയ കേസിലെ പ്രതി പവൻ ഗുപ്ത സുപ്രീംകോടതിയിൽ ഹർജി നൽകി; 2012 ൽ പ്രായപൂർത്തിയായില്ലെന്ന് വാദം

Jaihind News Bureau
Friday, January 17, 2020

നിർഭയ കേസിലെ പ്രതി പവൻ ഗുപ്ത സുപ്രീംകോടതിയിൽ ഹർജി നൽകി. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി. സംഭവം നടന്ന 2012 ൽ തനിക്ക് പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. ജുവനൈൽ നിയമപ്രകാരമാണ് തന്നെ വിചാരണ ചെയ്യേണ്ടിയിരുന്നതെന്നും ഹർജിയിൽ പറയുന്നു.

അതേസമയം, കേസിൽ പുതിയ മരണവാറന്‍റ് പുറപ്പെടുവിക്കണമെന്ന് തീഹാർ ജയിൽ അധികൃതർ ഡൽഹി പട്യാല ഹൗസ് കോടതിയെ അറിയിച്ചു.