കണ്ണൂരിൽ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചവരെ പരസ്യമായി ഏത്തമിടീപ്പിച്ച് പൊലീസ്; വിശദീകരണം തേടി ഡിജിപി

Jaihind News Bureau
Saturday, March 28, 2020

കണ്ണൂരിൽ കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചവർക്കെതിരെ പൊലീസിന്‍റെ ശിക്ഷാ നടപടി. പരസ്യമായി ഏത്തമിടിയിച്ചാണ് ശിക്ഷ നൽകിയത്.

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് കൊണ്ട് കവലകളിലും, പ്രധാന നിരത്തുകളിലും കൂട്ടം കൂടി നിന്നവർക്കെതിരെയാണ് പൊലീസ് പരസ്യ ശിക്ഷാ നടപടി സ്വീകരിച്ചത്. കൂട്ടം കൂടി നിന്ന ആളുകളെ പരസ്യമായി ഏത്തമിടിയിപ്പിക്കുകയായിരുന്നു. കണ്ണൂർ എസ്പി യതീശ് ചന്ദ്രയുടെ നേതൃത്വത്തിലാണ് ശിക്ഷ നടപ്പിലാക്കിയത്.

നിയമ ലംഘനത്തിന് പിടികൂടുന്നവരോട് പൊലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, ഡി ജി പി യും വ്യക്തമാക്കിയിരുന്നു. ഇതിന് ഇടയിലാണ് കണ്ണൂർ പൊലീസിന്‍റെ ശിക്ഷാവിധി.

https://www.facebook.com/JaihindNewsChannel/videos/3301589189854645/

അതേസമയം, യതീശ് ചന്ദ്രയുടെ നടപടിയില്‍ ഡിജിപി വിശദീകരണം തേടി. എന്ത് സാഹചര്യത്തിലാണ് അത്തരം നടപടി സ്വീകരിച്ചതെന്നും മറ്റ് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും വിശദീകരിക്കണം. രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.