ശബരിമല : പുതിയ ബാച്ച് പോലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു

Jaihind Webdesk
Friday, November 30, 2018

ശബരിമലയിൽ സുരക്ഷാ ചുമതലയുള്ള പുതിയ ബാച്ച് പോലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു. രാവിലെ സന്നിധാനത്ത് വലിയ നടപ്പന്തലിൽ ഇതോടനുബന്ധിച്ചുള്ള ബ്രീഫിംഗ് നടന്നു. ഐ. ജി ദിനേന്ദ്ര കശ്യപിന്‍റെ നേതൃത്വത്തിൽ മൂന്ന് എസ്.പി.മാരടങ്ങുന്ന സംഘത്തിനാണ് സന്നിധാനത്തെ സുരക്ഷാ ചുമതല. അതേ സമയം സന്നിധാനത്തെ പോലീസിന്‍റെ എണ്ണത്തിൽ വീണ്ടും വർദ്ധനവ് വരുത്തി. നിലവിലുണ്ടായിരുന്നതിനെക്കാൾ 300 പോലീസുകാരെ അധികമായി വിന്യസിച്ചിരിക്കുകയാണ്.