കോൺഗ്രസോ രാഹുൽ ഗാന്ധിയോ മുൻ നിരയിൽ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആദിർ ചൗധരി

Jaihind Webdesk
Wednesday, July 10, 2019

ലോക് സഭയിൽ രാഹുൽ ഗാന്ധിക്കിരിക്കാൻ മുൻ നിരയിൽ സീറ്റ് കോൺഗ്രസ് ആവശ്യപ്പെട്ടെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കോൺഗ്രസ് ലോക് സഭ കക്ഷി നേതാവ് ആദിർ രഞ്ജൻ ചൗധരി. നിലവിൽ രണ്ടാം നിരയിലാണ് ഞങ്ങൾക്ക് സീറ്റ് നൽകിയിരിക്കുന്നത്. ഞങ്ങൾ അവിടെ ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്, രാഹുൽ ഗാന്ധിക്ക് 466 നമ്പർ സീറ്റാണ് ലോക്‌സഭയിൽ നൽകിയിരിക്കുന്നതെന്നും അതിർ രഞ്ജൻ ചൗദരി ട്വിറ്ററിൽ പറഞ്ഞു.