യുവജനങ്ങള്‍ക്ക് വേണ്ടത് തൊഴില്‍, സര്‍ക്കാര്‍ നല്‍കുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം ; കേന്ദ്രത്തിനെതിരെ പ്രിയങ്കാ ഗാന്ധി

Jaihind News Bureau
Thursday, September 10, 2020

 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യത്തെ യുവജനങ്ങള്‍ക്കാവശ്യം തൊഴിലാണെന്നും എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തെ യുവജനതയ്ക്ക് തൊഴില്‍ ആവശ്യമാണ്. അതിനാല്‍ റിക്രൂട്ട്‌മെന്റുകള്‍, പുതിയ ജോലികള്‍ക്കുള്ള അറിയിപ്പുകള്‍, ശരിയായ നിയമനപ്രക്രിയ, കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവയാണ് ആവശ്യമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. യുവജനതയെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. അവകാശങ്ങള്‍ക്ക് വേണ്ടി യുവജനത ശബ്ദം ഉയര്‍ത്തുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.