ഈ സദസ് ആരെ കബളിപ്പിക്കാന്‍? നവകേരള സദസ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുളള കണ്‍കെട്ട് വിദ്യയെന്ന് സമസ്ത

Jaihind Webdesk
Saturday, November 18, 2023


സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് പരിപാടിക്കെതിരെ വിമര്‍ശനവുമായി സമസ്ത രംഗത്ത്. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലാണ് സര്‍ക്കാരിന്റെ ജനസദസിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്. ‘ഈ സദസ് ആരെ കബളിപ്പിക്കാന്‍’ എന്ന പേരിലാണ് സുപ്രഭാതത്തിലെ മുഖപ്രസംഗം. നിത്യ ചെലവിന് സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് 100 കോടിയോളം രൂപ ചെലവിട്ട് സദസ്് നടത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള കണ്‍കെട്ട് വിദ്യ എന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണിതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. വഖഫ്, പലസ്തീന്‍ വിഷയത്തിലുള്‍പ്പെടെ സിപിഎം അനുകൂലനിലപാടാണ് സമസ്ത കൈക്കൊണ്ടിരുന്നത്. എന്നാല്‍ അതില്‍ നിന്നും വിത്യസ്ത നിലപാടാണ് സമസ്തയിപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. നിത്യവൃത്തിക്ക് പണമില്ലാതെയിരിക്കുമ്പോള്‍ 100 കോടി ചിലവിട്ട് ആര്‍ക്ക് വേണ്ടിയാണ് സദസ് സംഘടിപ്പിക്കുന്നത്. വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ക്ഷേമപെന്‍ഷന്‍ കൊടുത്തിട്ടുള്ളത്. ഇത് ആളുകളുടെ കണ്ണില്‍ പൊടിയിടാനാണെന്നും മുഖപത്രത്തില്‍ പറയുന്നു.