കോടതിയലക്ഷ്യ കേസിൽ നാഗേശ്വർ റാവു കുറ്റക്കാരൻ

ന്യൂഡല്‍ഹി- കോടതിയലക്ഷ്യ കേസിൽ സിബിഐ ഇടക്കാല ഡയറക്ടർ ആയിരുന്ന നാഗേശ്വർ റാവു കുറ്റക്കാരൻ എന്നു സുപ്രീംകോടതി. മുസാഫർ പൂർ അഭയ കേന്ദ്ര കേസിലാണ് കോടതിയലക്ഷ്യം. ഒരുലക്ഷം രൂപ പിഴ അടക്കണം. ഒരാഴച്ചയ്ക്കുള്ളിൽ പിഴ അടക്കാൻ നിർദ്ദേശം. ഇന്ന് കോടതി നടപടികൾ പൂർത്തിയാകും വരെ റാവു കോടതിയിൽ ഇരിക്കണം, കോടതിയുടെ ഏതെങ്കിലും മൂലയിൽ ഇരിക്കാൻ ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശം.  സുപ്രീംകോടതി ഉത്തരവ് മറികടന്നാണ് നാഗേശ്വർ റാവു അന്വേഷണ ഉദ്യോഗസ്ഥനായ എ കെ ശർമയെ സ്ഥലം മാറ്റിയത്. ഇതിന് മാപ്പ് പറഞ്ഞുകൊണ്ട് റാവു സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചെങ്കിലും സുപ്രീം കോടതി അത് തള്ളി.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. മുൻ സിബിഐ ജോയന്‍റ് ഡയറക്ടറായ എ കെ ശർമയെയാണ് സിബിഐ മുൻ ഇടക്കാല ഡയറക്ടർ എം നാഗേശ്വരറാവു സ്ഥാനമേറ്റ് ദിവസങ്ങൾക്കുള്ളിൽ മാറ്റിയത്. നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന കോടതി വിലക്കുണ്ടായിട്ടും നാഗേശ്വർ റാവു സിബിഐ തലപ്പത്ത് അഴിച്ചുപണി നടത്തിയതിനെതിരെയും സുപ്രീംകോടതി ആഞ്ഞടിച്ചു. എ കെ ശർമയെ കഴിഞ്ഞ ജനുവരി 17ാം തീയതി സിആർപിഎഫിലേക്കാണ് നാഗേശ്വർ റാവു സ്ഥലം മാറ്റിയത്.

Comments (0)
Add Comment