കാലവർഷക്കെടുതി : ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങണം: മുല്ലപ്പള്ളി

Jaihind News Bureau
Thursday, August 8, 2019

കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭ്യർത്ഥിച്ചു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി പേർക്ക് നാശനഷ്ടങ്ങളുണ്ടായി. ഇവർക്ക് സഹായം എത്തിക്കാൻ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.[yop_poll id=2]