അധ്യാപകരുടെ സംഘടനാ വേദികളിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കരുതെന്ന ഉത്തരവിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഈ ഉത്തരവിന്‍റെ പേരിൽ ഏതെങ്കിലും അധ്യാപകനെതിരെ നടപടി എടുക്കാൻ ധൈര്യമുണ്ടോ എന്നും മുല്ലപ്പള്ളി ചോദിച്ചു. തൃശൂരിൽ കെ പി എസ് ടി എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദിയുടെ പാതയിൽ തന്നെയാണ് പിണറായി വിജയന്‍റെയും ഭരണമെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഇരു കൂട്ടരും എതിരാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
https://www.facebook.com/JaihindNewsChannel/videos/552442242021532/
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഖാദർ കമ്മീഷൻ റിപ്പോർട്ട് ചവറ്റു കുട്ടയിൽ എറിയും. വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ പഠിക്കാൻ പുതിയ കമ്മീഷനെ നിയോഗിക്കുമെന്നും കെ പി സി സി അധ്യക്ഷൻ അറിയിച്ചു. കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്‍റ് വി കെ അജിത് കുമാർ അധ്യക്ഷനായിരുന്നു. ടി എൻ പ്രതാപൻ എം പി, നേതാക്കളായ തേറമ്പിൽ രാമകൃഷ്ണൻ, ടി ശരത്ചന്ദ്ര പ്രസാദ്, എം പി വിൻസെന്റ്, ടി.വി ചന്ദ്രമോഹൻ തുടങ്ങിയവരും സംസാരിച്ചു.