സർക്കാരിനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind Webdesk
Saturday, October 13, 2018

ഡിസ്റ്റലറി-ബ്രുവറി, ശബരിമല വിവാദങ്ങളിൽ സർക്കാരിനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സുന്നി പളളികളിലെ സ്ത്രീപ്രവേശന വിഷയമുയർത്തി സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ മലബാറിൽ കലാപമുണ്ടാക്കാൻ ശ്രമിക്കരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കൊല്ലം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുമ്പോഴാണ് വിവാദ വിഷയങ്ങളിൽ കോൺഗ്രസ് പാർട്ടിയെടുത്ത നിലപാടുകൾ കെപിസിസി പ്രസിഡന്‍റ് ആവർത്തിച്ച് വ്യക്തമാക്കിയത്. ശബരിമല വിഷയത്തിൽ വിശ്വാസികളാടൊപ്പമാണ്. ലിംഗസമത്വത്തെക്കുറിച്ച് പറയാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് എന്ത് അവകാശമാണുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു. സുനിപ്പള്ളിയിലെ സ്ത്രീ പ്രവേശന വിഷയമുയർത്തി കോടിയേരി ബാലകൃഷ്ണൻ മലബാറിൽ കലാപമുണ്ടാക്കാൻ ശ്രമിക്കരുതെന്നും സിപിഎം തീക്കൊള്ളികൊണ്ട് തലചൊറിയുകയാണനും കെപിസിസി പ്രസിഡന്‍റ് കുറ്റപ്പെടുത്തി.

ഡിസ്റ്റലറി-ബ്രൂവറി വിഷയത്തിൽ സർക്കാർ രൂപം നൽകിയിരിക്കുന്ന ഉപസമിതിഅംഗങ്ങൾ മുഖ്യമന്ത്രിയുടെ ചൊൽപ്പടിക്കാരാണെന്നും മദ്യ മുതലാളിമാർ നൽകിയ അഴിമതിപ്പണം തിരികെ ചോദിക്കുന്നതിനാലാണോ വേഗത്തിൽ ലൈസൻസ് നൽകാൻ പിണറായി വിജയൻ അമിത താല്പര്യം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു

ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ പ്രയാർ സ്വീകരിച്ച നിലപാടുകൾ പാർട്ടിയോട് കൂടിയാലോചിച്ചാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷും പറഞ്ഞു.

ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണയടക്കമുള്ളവർ മീറ്റ് ദ പ്രസ്സിൽ പങ്കെടുത്തു

https://youtu.be/_p2PJLboNJc